tp-padmanabhan-nair
ടി.പി.പത്മനാഭൻ നായർ

​​മാള: സ്വാതന്ത്ര്യ സമര സേനാനി മാള പഴൂക്കര തെക്കുംമുറി പുഞ്ചപ്പറമ്പിൽ ടി.പി. പത്മനാഭൻ നായർ ( ഉണ്ണി മേനോൻ 96) നിര്യാതനായി. 1942ൽ എം.എസ്.പിയിൽ ചേർന്ന പത്മനാഭൻ നായർ 46 വരെയാണ് ജോലി ചെയ്തത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ 1946ൽ സേനയിൽ നിന്ന് പിരിച്ചു വിട്ടു. ജയിലിൽ വെച്ച് എ.കെ.ജിയെ മർദ്ദിച്ചതിനെ എതിർത്തിരുന്നു.

തുടർന്ന് ഇതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തു. പത്മനാഭൻ നായരുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മാള പൊലീസ് എ.എസ്.ഐ നീൽ ഹെക്ടർ ഫെർണാണ്ടസിന്റെ നേതൃത്വത്തിലാണ് ഔദ്യോഗിക ബഹുമതി ചടങ്ങുകൾ നടത്തിയത്. ഭാര്യ: സാവിത്രി. മക്കൾ: ജയ്പാൽ, ജയരാജ്, ജയപ്രകാശ്, ജയചന്ദ്രൻ. മരുമക്കൾ: മിനി, ലളിത, ജലജ, അമ്പിളി.