sntc
nedunganda college

വർക്കല: നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജിൽ യു.ജി.സിയുടെ ധനസഹായത്തോടെ നിർമ്മിച്ച വനിതാഹോസ്റ്റലിന്റെ ഉദ്ഘാടനവും കോളേജ് അങ്കണത്തിൽ നിർമ്മിക്കുന്ന ഗുരുക്ഷേത്രത്തിന്റെ ശിലാസ്ഥാപനവും എസ്.എൻ ട്രസ്റ്റ് സെക്രട്ടറി വെളളാപ്പളളി നടേശൻ നിർവഹിച്ചു. പ്രധാന ദേവാലയം വിദ്യാലയമാകണമെന്നരുളിയ ഗുരുദേവനോടുളള പ്രാർത്ഥനയോടെ വേണം ഓരോ കലാലയദിനവും ആരംഭിക്കേണ്ടതെന്ന് വെളളാപ്പളളി പറഞ്ഞു. പ്രിൻസിപ്പൽ ഡോ. റാണി .എസ് അദ്ധ്യക്ഷത വഹിച്ചു. പ്രീതി നടേശൻ ഭദ്രദീപം കൊളുത്തി. എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായ അജി .എസ്.ആർ.എം, ഡി.പ്രേംരാജ്, വർക്കല ആർ.ഡി.സി ചെയർമാൻ സി.വിഷ്ണുഭക്തൻ, കൺവീനർ എസ്.ഗോകുൽദാസ്, ട്രഷറർ ഡി.വിപുനരാജ്, മുൻ പ്രിൻസിപ്പൽ ഡോ.പി.മാധവൻനായർ, ശിവഗിരി കോളേജ് പ്രിൻസിപ്പൽ ഡോ.എൽ.തുളസീധരൻ, ശ്രീനാരായണ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ പ്രൊഫ. വി.എസ്.ലീ, അലുമിനി അസോസിയേഷൻ പ്രസിഡന്റ് പി.ജി.മധുരരാജ്, പി.ടി.എ വൈസ് പ്രസിഡന്റ് എസ്.പ്രതീപ്, യൂണിയൻ ചെയർമാൻ മനു.ജെ, സി.പി. ജൈനേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഡോ.ഷീബ സ്വാഗതവും ഡോ. പ്രമോദ് ജി. നായർ നന്ദിയും പറഞ്ഞു.