തിരുവനന്തപുരം: പിഎസ്.സി നടത്തുന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് 7,53,119 അപേക്ഷകർ. ഇതിൽ എത്ര പേർ പരീക്ഷയെഴുതാനുണ്ടാകുമെന്ന് കൺഫർമേഷൻ നടപടി പൂർത്തിയായാലേ വ്യക്തമാകൂ. 6.2ലക്ഷം പേരോ അതിൽ താഴെയോ ആണ് എഴുതുന്നതെങ്കിൽ പരീക്ഷ ഒറ്റ ഘട്ടമായി ജൂൺ 15നു നടത്തും. കൂടുതൽ പേർ കൺഫർമേഷൻ നൽകിയാൽ രണ്ടു ഘട്ടമായി ജൂൺ 15, 29 തീയതികളിൽ നടത്തും. കൺഫർമേഷൻ നടപടികൾ ഉടൻ തുടങ്ങും.
സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലെയും അസിസ്റ്റന്റ് തസ്തികയിലേക്ക് ഈ റാങ്ക് പട്ടികയിൽ നിന്നാണ് നിയമനം. നിലവിലുള്ള അസിസ്റ്റന്റ് റാങ്ക് പട്ടികയിൽ നിന്ന് ഇതുവരെ 1935 പേർക്ക് നിയമനം നൽകി. ആഗസ്റ്റ് 9 വരെ ഈ റാങ്ക് പട്ടികയ്ക്കു കാലാവധിയുണ്ട്. അതു കഴിയുന്ന മുറയ്ക്കു പുതിയ പട്ടിക വരും.