തിരുവനന്തപുരം : നഗരത്തിലെ തീരപ്രദേശങ്ങൾ വൃത്തിക്കുന്നതിനായി മേയർ വി.കെ.പ്രശാന്തും കൂട്ടരും രംഗത്തിറങ്ങി. 'എന്റെ നഗരം സുന്ദരനഗരം' പദ്ധതിയുടെ ഭാഗമായാണ് വിവിധയിടങ്ങളിൽ ശുചീകരണം നടന്നത്. പൂന്തുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മാണിക്യവിളാകം, വലിയതുറ, ഹാർബർ, വിഴിഞ്ഞം, മുല്ലൂർ, കോട്ടപ്പുറം, വെള്ളാർ, വെട്ടുകാട്, ശംഖുമുഖം, പള്ളിത്തുറ, പൗണ്ട്കടവ് എന്നീ വാർഡുകളിലാണ് ശുചീകരണം നടത്തിയത്. മേയറുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ, വിവിധ സന്നദ്ധസംഘടകൾ. പൊലീസ്, ഫയർഫോഴ് ജീവനക്കാരും ശുചീകരണത്തിൽ പങ്കാളിയായി. വലിയവേളി, പൊഴിക്കര, സൗത്ത് തുമ്പ, വി എസ് എസ് സി സൗത്ത് ഗേറ്റ്, പള്ളിത്തുറ, വെട്ടുകാട്, അപ്പൻപിള്ള കടവ്, വെട്ടുകാട് ചർച്ച്, ശംഖുമുഖം, വലിയതുറ, ജുംബ റോഡ്, ബീമാപള്ളി, പൂന്തുറ, വിഴിഞ്ഞം ഹാർബർ, കോട്ടപ്പുറം, വെള്ളാർ തുടങ്ങി തീര പ്രദേശങ്ങൾ ശുചിയാക്കി.
10ലോഡ് ജൈവമാലിന്യങ്ങളാണ് നീക്കം ചെയ്തത്. 210ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ, 20ചാക്ക് കുപ്പി, 1 ചാക്ക് പ്ലാസ്റ്റിക്ക് ബോട്ടിലുകൾ, 14ചാക്ക് ചെരുപ്പ് എന്നിവയും നീക്കം ചെയ്തു. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ,കൗൺസിലർമാരായ ഷൈനി.ഡബ്ലിയു, നിസാബീവി, ബീമാപള്ളി റഷീദ്, വെട്ടുകാട് സോളമൻ, എൻ.എ.റഷീദ്, സെക്രട്ടറി എൽ.എസ്.ദീപ, ഹെൽത്ത് ഓഫീസർ ഡോ.എ.ശശികുമാർ, ഹെൽത്ത് സൂപ്പർ വൈസർമാർ, ഇൻഡ്യൻ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ സി എസ് ലാംബ, ശുചിത്വപരിപാലന സമിതി ഡയറക്ടർ എസ്. ധർമ്മപാലൻ എന്നിവർ നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, നഗരസഭയുടെ ശുചീകരണ തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ, ഗ്രീൻ ആർമി വോളണ്ടിയർമാർ, എൽ.ബി എസ് കോളേജിലെ വിദ്യാർഥികൾ, സോഷ്യൽ മീഡിയാഫോറം പ്രവർത്തകർ എന്നിവർ പങ്കെടുത്തു. കോവളം ഗ്രോ ബീച്ചിൽ കടലിനുൾ ഭാഗം ശുചീകരിക്കാൻ സ്‌കൂബാ ഡൈവിംഗ് വിദഗ്ദ്ധർ പങ്കാളിയായി.