mm

നെയ്യാറ്റിൻകര: സ്വാമിവിവേകാനന്ദ സേവാസമിതിയുടെ ആഭിമുഖ്യത്തിൽ തൊഴുക്കൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നല്ലിരിപ്പ് ഉത്സവം നടന്നു.തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം ഗാന്ധിസ്മാരക നിധി മുൻ ചെയർമാൻ പി.ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു.ഹൈദരാബാദ് കേന്ദ്രസർവകലാശാലയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട നിംസ് എം.ഡി.എം.എസ്.ഫൈസൽഖാനെ യോഗത്തിൽ ആദരിച്ചു.സംഘടനാ കാര്യദർശി യു.എൻ.ഹരിദാസ്,സെക്രട്ടറി രാജേഷ് കെ.സ്വാമി അന്നപൂർണേശ്വരി കിറ്റ് വിതരണം ചെയ്തു. സേവാസമിതി കൺവീനർ രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.ട്രോൾ നെയ്യാറ്റിൻകര അഡ്മിൻ ജി.എസ്.രാജീവ്, ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി നായർ,പി.ജി.സുരേഷ്കുമാർ, വി.പി.വേണുഗോപാൽ, കരുണാകരൻനായർ, അഭിജിത് എന്നിവർ സംസാരിച്ചു.