കാട്ടാക്കട: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും കെ.എസ്.ആർ.ടി.സി ബസിൽ സർക്കാർ പരസ്യം നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കാട്ടാക്കടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരസ്യത്തിന് മുകളിൽ സ്റ്റിക്കർ ഒട്ടിച്ചു പ്രതിഷേധിച്ചു. . സർക്കാരിന്റെ ആയിരം ദിനം പരസ്യ സ്റ്റിക്കറിനുമേലാണ് പ്രതിഷേധ സ്റ്റിക്കർ പതിച്ച് പ്രതിഷേധിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു 24 മണിക്കൂറിനുള്ളിൽ ബസിലെ പരസ്യങ്ങൾ നീക്കം ചെയ്യണം എന്ന ഉത്തരവ് ഇറങ്ങി ദിവസങ്ങളായിട്ടും ഇവ നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ചായിരുന്നു സ്റ്റിക്കർ ഒട്ടിച്ചത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.ടി. അനീഷ്, മണ്ഡലം വൈസ് പ്രസിഡന്റ് വിഷ്ണു, സേവാദൾ കാട്ടാക്കട നിയോജകമണ്ഡലം ചീഫ് ഓർഗനൈസർ ഷൈൻ ജോസ്, ഒ.ബി.സി സെൽ സംസ്ഥാന ജനറൽ സെക്രട്ടറി ഷാജിദാസ്, കോൺഗ്രസ് കാട്ടാക്കട മണ്ഡലം പ്രസിഡന്റ് എം.എം. അഗസ്റ്റിൻ, അനന്ത സുബ്രമണ്യം, അരുൺ, ബേബി തുടങ്ങിയവർ പങ്കെടുത്തു.