തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലും കെ.എസ്.ആർ.ടി.സി ബസുകളിലും പതിച്ചിരുന്ന സർക്കാർ പരസ്യങ്ങളെല്ലാം നീക്കം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദേശത്തെ തുടർന്നായിരുന്നു നടപടി. ബസുകളിലെ പരസ്യം അടിയന്തിരമായി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മോട്ടോർവാഹനവകുപ്പ് നാഷണലൈസ്ഡ് വിഭാഗം ആർ.ടി.ഒ, കെ.എസ്.ആർ.ടി.സി എം.ഡിക്ക് ശനിയാഴ്ച രാവിലെ കത്ത് നൽകിയിരുന്നു.