ചെന്നൈ: തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ- ബി.ജെ.പി മുന്നണി മത്സരിക്കുന്ന ലോക്‌സഭാ സീറ്റുകൾ പ്രഖ്യാപിച്ചു. അണ്ണാ ഡി.എം.കെ 20 സീറ്റുകളിൽ മത്സരിക്കും.സൗത്ത് ചെന്നൈ, കാഞ്ചീപുരം, കരൂർ, ഈറോഡ്, തിരുവണ്ണാമലൈ, സേലം, നാമക്കൽ, തിരുപ്പൂർ, നീലഗിരി, പൊള്ളാച്ചി, കൃഷ്ണഗിരി, അരണി, പേരാമ്പലൂർ, ചിദംബരം, നാഗപട്ടണം, മയിലാടുതുറൈ, മധുര, തേനി, തിരുവള്ളൂർ, തിരുനെൽവേലി മണ്ഡലങ്ങളാണ് പട്ടികയിൽ
ചെന്നൈ സെൻട്രൽ, ധർമപുരി, ആർക്കോണം, വെള്ളിയൂർപുരം, ദിണ്ടിഗൽ, ശ്രീപെരുമ്പത്തൂർ, കൂടല്ലൂർ തുടങ്ങിയ മണ്ഡലങ്ങളിൽ പട്ടാളി മക്കൾ കക്ഷി മത്സരിക്കും. അഞ്ചു സീറ്റുകൾ ലഭിച്ച ബി.ജെ.പി കന്യാകുമാരി, ശിവഗംഗ, കോയമ്പത്തൂർ, തൂത്തുക്കുടി, രാമനാഥപുരം എന്നിവിടങ്ങളിൽ മത്സരിക്കും
വിരുദുനഗർ, കല്ലാകുറിച്ചി, തിരുച്ചി, ചെന്നൈ നോർത്ത്, മണ്ഡലങ്ങൾ ഡി.എം.ഡി.കെയ്ക്കും പുതുച്ചേരി മണ്ഡലം എൻ.ആർ.കോൺഗ്രസിനും നൽകി.വെല്ലൂരിൽ പുതിയനീതി കക്ഷിയും തഞ്ചാവൂരിൽ തമിഴ് മാനില കോൺഗ്രസുമാണ് മത്സരിക്കുക.