photo

പാലോട് : നന്ദിയോട് പച്ച ഗവണ്മെന്റ് എൽ.പി.എസ് ശതോത്തര രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പൂർവാദ്ധ്യാപക-വിദ്യാർത്ഥി സംഗമം നടന്നു.ആദ്യകാല അദ്ധ്യാപകർ പുതുതലമുറയിലെ അദ്ധ്യാപകരുമായി ഓർമ്മകൾ പങ്കിട്ടു.അക്ഷരദീപം തെളിയിക്കൽ,സാംസ്കാരിക സമ്മേളനം,എന്റോവ്മെന്റ് വിതരണം,വിജ്ഞാന പത്തായം, കാവ്യ-കലാ സന്ധ്യ എന്നിവ വേറിട്ട അനുഭവം സമ്മാനിച്ചു.തങ്കപ്പൻ ചെട്ടിയാർ,നെയ്യപ്പള്ളി അപ്പുക്കുട്ടൻ നായർ, വാമദേവൻ,രാജേന്ദ്രൻ, രമ ടീച്ചർ, കുമാരി ചന്ദ്രിക,സരസ്വതി ടീച്ചർ, മീനാക്ഷിയമ്മ, രാധമ്മ തുടങ്ങിയ മുൻകാല അദ്ധ്യാപകരെ ആദരിച്ചു.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്തു.നടൻ കിഷോർ മുഖ്യാതിഥിയായി. ബ്ലോക്ക് പ്രസിഡന്റ് കെ.പി.ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാസുരേഷ്,വൈസ് പ്രസിഡന്റ് രാധാജയപ്രകാശ്, ടി.കെ.വേണുഗോപാൽ, ജി.ആർ.പ്രസാദ്,പി.രാജീവൻ,നന്ദിയോട് സതീശൻ,ബി.എൽ.കൃഷ്ണപ്രസാദ്‌,പേരയം ശശി, ഡോ.ചായം ധർമ്മരാജൻ, അഖിലൻ ചെറുകോട്,കെ.ശിവദാസൻ,പി.ടി.എ പ്രസിഡന്റ് എസ്.അശോക് കുമാർ, ഹെഡ്മാസ്റ്റർ ബി.സുനിൽ,സീനിയർ അസിസ്റ്റന്റ് അംബിക എൽ.ടി,സ്റ്റാഫ് സെക്രട്ടറി ബി.എസ്.ആത്മരാജ് തുടങ്ങിയവർ പ്രസംഗിച്ചു.