പാറശാല: കൊല്ലങ്കോട് ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിലെ പറണേറ്റ് മഹോത്സവുമായി ബന്ധപ്പെട്ട് നടന്ന ലക്ഷദീപം തെളിയിക്കൽ മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഉദ്‌ഘാടനം ചെയ്തു. സുരേഷ് ഗോപി എം.പി.ചടങ്ങിൽ മുഖ്യാതിഥിയായി. ബി.ജെ.പി.ദേശീയ നിർവാഹക സമിതി അംഗം കരമന ജയൻ,രാജധാനി ഗ്രൂപ്പ് ചെയർമാൻ ഡോ.ബിജു രമേശ്, കൊല്ലങ്കോട് ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രം ദേവസ്വം പ്രസിഡന്റ് വി.സദാശിവൻ നായർ, സെക്രട്ടറി വി.മോഹൻകുമാർ, വൈസ് പ്രസിഡന്റ് പ്രേംകുമാർ, ജോയിന്റ് സെക്രട്ടറി എസ്.ബിജുകുമാർ, ട്രഷറർ സൂര്യദേവൻ തമ്പി,ബി.ജെ.പി. നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് സുരേഷ് തമ്പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.