chennithala

തിരുവനന്തപുരം: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. ഐ.ഐ.ടി.യിൽ നിന്ന് ബിരുദം നേടിയ ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രിയായ മനോഹർ പരീക്കർ വികസന കാഴ്ചപ്പാടുള്ള മികച്ച ഭരണകർത്താക്കളിൽ ഒരാളായിരുന്നുവെന്നും അനുശോചന സന്ദേശത്തിൽ പറയുന്നു.