കടയ്ക്കാവൂർ: ആട്ടോ റിക്ഷയിടിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആൾ മരണമടഞ്ഞു.കടയ്ക്കാവൂർ മണ്ണാത്തിമൂല കെ.എസ്.ഇ.ബി. സബ്ബ് സ്റ്റേഷന് സമീപം പനവിള പുത്തൻവീട്ടിൽ ആനന്ദൻ (69) ആണ് മരിച്ചത്. മണ്ണാത്തിമൂല ശ്രീദുർഗ്ഗാദേവി ചെണ്ടമേള ഗ്രൂപ്പിലെ കലാകാരനാണ് . ഇൗ മാസം 6 ന് വൈകുന്നേരം മണനാക്ക് ജംഗഷനിൽ വച്ചാണ് ആട്ടോ ഇടിച്ചത്. ഉടൻതന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു ശനിയാഴ്ച രാത്രി മരിച്ചു. പരേതയായ സത്യഭാമയാണ് ഭാര്യ. പത്മരാജൻ, സന്തോഷ്, സജീവ്, സജൻ, രാധിക എന്നിവർ മക്കൾ .