നെയ്യാറ്റിൻകര :രാജ്യപുരോഗതിക്ക് വിഘാതമായ വർഗീയവത്കരണത്തിനും സാധാരണക്കാരന്റെ താത്പര്യങ്ങൾ ഹനിക്കുന്ന കോർപ്പറേറ്റ് വത്കരണത്തിനും തിരഞ്ഞെടുപ്പിലൂടെ പൊതുജനങ്ങൾ ചുട്ടമറുപടി നൽകുമെന്ന് സി.ദിവാകരൻ എം.എൽ.എ പറഞ്ഞു.കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ നെയ്യാറ്റിൻകര യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അസോസിയേഷൻ സംസ്ഥാന ജന.സെക്രട്ടറി സി.കെ.ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.ആൻസലൻ എം.എൽ.എ, നഗരസഭാ വൈസ് ചെയർമാൻ കെ.കെ.ഷിബു, അഡ്വ.കെ.ആർ.പത്മകുമാർ,എ.ടി.ഒ സജീവ്, എസ്.ജിനുകുമാർ, സുശീലൻ മണവാരി, എൽകെ.രഞ്ജിത്ത് , എൻ.എസ്.വിനോദ്, എസ്എം.ഇന്ദ്രീസ്, ജി.ജിജോ,വി.സൗമ്യ തുടങ്ങിയവർ പങ്കെടുത്തു.