മലയിൻകീഴ് : വിളപ്പിൽശാല കാരോട് കല്ലുപാലം തകിടിവിളാകത്തു വീട്ടിൽ വിജയൻ (60) പുരയിടത്തിൽ കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ കാൽവഴുതി തീയിലേക്ക് വീണ് മരിച്ചു.ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. വീടിനു പുറകുവശത്തെ പുരയിടത്തിൽ കരിയില കത്തിക്കുകയായിരുന്നു വിജയൻ.കരിയിലയിൽ നിന്ന് തീ സമീപത്തെ കുറ്റിക്കാട്ടിലേക്ക് പടർന്നപ്പോൾ മരച്ചില്ല കൊണ്ട് തീ അണയ്ക്കുന്നതിനിടെയാണ് കാൽവഴുതി വീണത്.നാട്ടുകാർ ഓടിക്കൂടി തീ കെടുത്തി വിജയനെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചു.ഭാര്യ: പുഷ്പവല്ലി.മക്കൾ: സുമേഷ്,അഭിലാഷ് (വില്ലേജ് ഓഫീസർ, മലപ്പുറം), റിജിമോൾ. മരുമക്കൾ: രാധിക (കെ.എസ്.ആർ.ടി.സി കണ്ടക്ടർ ),നിഷ.