atl18ma

ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ ആനിമൽ വെൽഫെയർ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ ഉച്ചഭക്ഷണത്തിനാവശ്യമായ കോഴിമുട്ട ഉത്പാദിപ്പിച്ച് മാതൃകയായി. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ക്ലബിലെ അംഗങ്ങളായ 80 വിദ്യാർത്ഥികൾക്ക് അഞ്ച് കോഴിക്കുഞ്ഞുങ്ങളെ വീതം നൽകുകയും പരിപാലന രീതി പരിശീലിപ്പിക്കുകയും ചെയ്തിരുന്നു.

എല്ലാ മാസത്തിലും ഒരു ദിവസം ആനിമൽ വെൽഫെയർ ക്ലബിലെ കുട്ടികൾ കൊണ്ടുവരുന്ന മുട്ടകൾ സ്കൂൾ ഉച്ചഭക്ഷണത്തിലുൾപ്പെടുത്തി എല്ലാ കൂട്ടുകാരുടെയും ചോറ്റുപാത്രത്തിലെത്തിച്ചാണ് ഇവർ മുട്ട വിപ്ലവം നടപ്പിലാക്കിയത്. കഴിഞ്ഞ ദിവസം ക്ലബംഗങ്ങൾ കൊണ്ടു വന്ന കോഴിമുട്ടകൾ സ്കൂൾ ഹെഡ്മിസ്ട്രസിന് കൈമാറി.