atl18mb

ആറ്റിങ്ങൽ: എൽ.ഡി.എഫ് ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം കമ്മിറ്റി ഓഫീസ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് എതിർവശത്തായുളള മുൻ ഫെഡറൽ ബാങ്ക് പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. പാർലമെന്റ് മണ്ഡലം കമ്മിറ്റി ചെയർമാൻ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ വി. ശശി അദ്ധ്യക്ഷത വഹിച്ചു. പാർലമെന്റ് മണ്ഡലം ജനറൽ സെക്രട്ടറി വി. ശിവൻക്കുട്ടി, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ബി.പി. മുരളി, ആർ. രാമു, നഗരസഭ ചെയർമാൻ എം. പ്രദീപ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, കെ.എസ്. ബാബു, സജീർ (ജനതാദൾ എസ്), കെ. ഷാജി (എൻ.സി.പി), ഭദ്രം ജി.ശശി, ചീരാണിക്കര സുരേഷ് (എൽ.ജെ.ഡി), ബുഹാരി മന്നാനി (ഐ.എൻ.എൽ), ഗോകുൽ ദാസ് എന്നിവർ സംസാരിച്ചു.