lahari

വിതുര: തൊളിക്കോട് മലയടി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് മലയടി പി.ആർ. രഞ്ജിത് ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് എക്സൈസ് റേഞ്ച് ഒാഫീസിലെ വനിതാ സിവിൽ എക്സൈസ് ഒാഫീസർ സുമിത ക്ലാസ് നയിച്ചു. സ്ക്രീകളും കുട്ടികളുമടക്കം ആയിരത്തിൽ പരം പേർ ക്ലാസിൽ പങ്കെടുത്തു.