ff

തിരുവനന്തപുരം: മലപ്പുറത്ത് 6 വയസുകാരൻ വെസ്റ്റ് നൈൽ വൈറസ് ബാധിച്ച് മരിച്ച സാഹചര്യത്തിൽ പ്രത്യേക മെഡിക്കൽ സംഘം രോഗം പകരാതിരിക്കാനുള്ള മുൻകരുതലുകൾ കാര്യക്ഷമമാക്കി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് എപ്പിഡമോളജിസ്റ്റ്, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ്, ജില്ലാ വെറ്ററിനറി യൂണിറ്റ് എന്നിവരുടെ സംഘമാണ്‌ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.

പ്രതിരോധിക്കാം

1. രാത്രി കൊതുകു വലയ്ക്കുള്ളിൽ ഉറങ്ങുക
2. ക്യൂലക്സ് കൊതുകുകളെ നശിപ്പിക്കുക
3. പരിസരം വൃത്തിയായി സൂക്ഷിക്കുക
4. ശരീരം മുഴുവൻ മറയ്ക്കുന്ന അയഞ്ഞ വസ്ത്രം ഉപയോഗിക്കുക
5. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിൽസ തേടുക
6. സ്വയം ചികിത്സ ഒഴിവാക്കുക