പാറശാല: കൊല്ലങ്കോട് ശ്രീഭദ്രകാളി ദേവീ ക്ഷേത്രത്തിൽ ചരിത്ര സ്മരണകൾ ഉണർത്തി ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്ന കാളിയൂട്ടിന് പ്രദേശത്തെ പതിനായിര കണക്കിന് ഭക്തജനങ്ങൾ സാക്ഷിയായി. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിൽ നടന്ന പറണേറ്റിനെ തുടർന്ന് ഭദ്രകാളിയും ദാരികനും തമ്മിൽ പുലരുവോളം പോർവിളികളെ തുടർന്ന് ഇന്നലെ രാവിലെ 7 മണിക്ക് തന്നെ ഇരുവരും തമ്മിലുള്ള നിലത്തിൽ പോര് 11 മണിക്ക് നടന്ന ദാരിക വധത്തോടെ അവസാനിച്ചു.തുടർന്ന് നടന്ന ഗുരുസിയോടെ കാളിയൂട്ട് മഹോത്സവം സമാപിച്ചു. ഉഗ്രതപസിലൂടെ തന്നെ ആർക്കും കൊള്ളാൻ കഴിയില്ലെന്ന വരം സ്വന്തമാക്കിയ ദാരികനെ വധിക്കാൻ ഭദ്രകാളി ആറ് തവണ ആവർത്തിച്ചെങ്കിലും നടക്കാത്തതിനെ തുടർന്ന് വണ്ടായി എത്തിയ വിഷ്ണുഭഗവാൻ ചെവിയിൽ മന്ത്രിച്ചതനുസരിച്ച് ദാരികൻറെ ഭാര്യയിൽ നിന്നുതന്നെ മണിമന്ത്രം തസ്വന്തമാക്കിയതോടെ ആണ് ദാരികൻറെ ശക്തിക്ഷയത്തിന് തുടക്കമായത്. തുടർന്ന് ഉണ്ടായ ഏഴാമത്തെ പോരിൽ പരാജയം നേരിൽകണ്ട ദാരികാൻ ഭദ്രകാളിയോട് കേണപേക്ഷിച്ചെങ്കിലും തൻറെ നിയോഗത്തെ പറ്റി തിരിച്ചറിഞ്ഞ കാളീദേവി ശിരസ്ഛേദനം വധിക്കുക്കുകയാണ് ചെയുന്നത്. ദാരിക വധം നടപ്പാക്കുന്നതിനായി ഭദ്രകളായി ദേവി തൻറെ നാക്ക് കൊണ്ട് സൂര്യനെ മറക്കുന്നതായും മുടി അഴിച്ചിട്ട് അന്തരീക്ഷത്തെ കറുപ്പിക്കുന്നതായും ചരിത്രത്തിൽ പറയുന്നുണ്ട്. കൊല്ലങ്കോട് നടന്ന കാളിയൂട്ടിൽ ദാരികനെ വധിക്കുന്ന സമയം പെട്ടെന്ന് തന്നെ അന്തരീക്ഷം കറുത്ത് മേഘാവൃതമായതും ആകാശത്തിൽ കൃഷണപ്പരുന്തുകൾ വട്ടമിട്ട് പറന്നതും സാക്ഷികളായ ഭക്ത ജനങ്ങളെ കൂടുതൽ ആനന്ദഭരിതരാക്കി. നേമം സ്വദേശിയും വിശ്വകർമ്മ സമുദായത്തിലെ ശിവരാജൻ ഭദ്രകാളിയായായും, വെള്ളയാണി സ്വദേശിയായ സനൽകുമാർ ആണ് ദാരികനായും കളത്തിൽ ഇറങ്ങി.