ananthu-giresh

തിരുവനന്തപുരം : കൊഞ്ചിറവിള സ്വദേശി അനന്തുവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിൽ വിശദമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. കസ്റ്റഡി അപേക്ഷ ഇന്ന് നൽകും. നാല് പ്രതികളെ വീതം കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനം. 14പ്രതികളുള്ള കേസിൽ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള പ്രാവച്ചമ്പലം സ്വദേശി സുമേഷിനെ മാത്രമാണ് ഇനി പിടികൂടാനുള്ളത്. മൊബൈൽ ടവർ കേന്ദ്രീകരിച്ച് ഞായറാഴ്ച നടത്തിയ പരിശോധനയിൽ സുമേഷ് കുടുങ്ങുമെന്ന് ഉറപ്പായെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ആക്കി കടന്നുകളഞ്ഞു. കേസിൽ പത്ത് പേർക്കെതിരെ കൊലക്കുറ്റവും ശേഷിക്കുന്നവർക്കെതിരെ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.