തിരുവനന്തപുരം: നാല് തസ്തികകളിൽ സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു. വയനാട്, പത്തനംതിട്ട ജില്ലകളിൽ പൊതുമരാമത്ത് വകുപ്പിൽ കാറ്റഗറി നമ്പർ 281/2017 പ്രകാരം ലൈൻമാൻ (ഇലക്ട്രിക്കൽ വിംഗ്), കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ജൂനിയർ അനലിസ്റ്റ്, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ എൽ.ഡി.ക്ലാർക്ക്/രണ്ടാം ഗ്രേഡ് അസിസ്റ്റൻഡ്, വാട്ടർ അതോറിട്ടിയിൽ സർവെയർ - ഗ്രേഡ് 2 എന്നിവയിലാണ് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കുന്നത്. കൂടാതെ വിദ്യാഭ്യാസ വകുപ്പിൽ അഭിമുഖവും സംഘടിപ്പിക്കുന്നുണ്ട്. കൊല്ലം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഹൈസ്‌കൂൾ അസിസ്റ്റന്റ് (ഇംഗ്ലീഷ്) (തസ്തികമാറ്റം വഴിയുള്ള നിയമനം), കോഴിക്കോട് ജില്ലയിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (ഒന്നാം എൻ.സി.എ.- എസ്.സിയും ഇതേ തസ്തികയിൽ ഒന്നാം എൻ.സി.എ.- എസ്.ഐ.യു.സി.-നാടാർ,)
കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (ഒന്നാം എൻ.സി.എ.- ഈഴവ/തിയ്യ/ബില്ലവ), ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (ഒന്നാം എൻ.സി.എ.- എൽ.സി./എ.ഐ.), കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ ഇന്ത്യൻ സിസ്റ്റംസ് ഒഫ് മെഡിസിൻ/ഇൻഷുറൻസ് മെഡിക്കൽ സർവീസസ്/ ആയുർവേദ കോളേജുകൾ കാറ്റഗറി നമ്പർ 9/2019 പ്രകാരം ഫാർമസിസ്റ്റ് ഗ്രേഡ് (ആയുർവേദം) (എൻ.സി.എ.-എൽ.സി./എ.ഐ.).എന്നിവയിലാണ് അഭിമുഖം നടത്തുന്നത്.