തിരുവനന്തപുരം: ഹൈദരാബാദിലെ സർദാർ വല്ലഭായി പട്ടേൽ നാഷണൽ പൊലീസ് അക്കാഡമിയുടെ ഡയറക്ടറായി സംസ്ഥാന ഫയർഫോഴ്സ് മേധാവി ഡി.ജി.പി എ. ഹേമചന്ദ്രനെ തിരഞ്ഞെടുത്തു. 1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഹേമചന്ദ്രൻ നേരത്തേ 5 വർഷം അക്കാഡമി അസി. ഡയറക്ടറായിരുന്നു. ദ്യുതി റാണി ബർമന് പകരമായാണ് നിയമനം. കേന്ദ്ര ഡെപ്യൂട്ടേഷനായാണ് ഹേമചന്ദ്രൻ അക്കാഡമി ഡയറക്ടറാവുക. അദ്ദേഹത്തിന് 2020 മേയ് വരെ കാലാവധിയുണ്ട്. കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥരായ സതീഷ് ബിനോയും ഭാര്യ അജീതാ ബീഗവും അക്കാഡമിയിൽ ഡെപ്യൂട്ടി ഡയറക്ടർമാരായി ഡെപ്യൂട്ടേഷനിലുണ്ട്. അതേസമയം ഹേമചന്ദ്രന്റെ നിയമന ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.