1

പൂവാർ: തർക്കത്തെ തുടർന്ന് തടസപ്പെട്ടിരുന്ന തിരുപുറം പഴയകട ജംഗ്ഷനിലെ ഓട നിർമ്മാണം പുനരാരംഭിച്ചു. പൂവാർ - നെയ്യാറ്റിൻകര റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോഴാണ് പഴയകട ജംഗ്ഷനിലെ ഓട നിർമ്മാണം തടസപ്പെടുത്തുന്ന രീതിയിൽ ചിലർ രംഗത്തുവന്നത്. എന്നാൽ തിരുപുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. ക്രിസ്തുദാസിന്റെയും, വികസന കാര്യ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ ജേക്കബ് ജയന്റെയും അവസരോചിതമായ ഇടപെടലിനെ തുടർന്ന് തർക്കം ഒഴിവാകുകയും ഓടയുടെ നിർമ്മാണം ആരംഭിക്കുകയുമായിരുന്നു. ജംഗ്ഷനിൽ ഓടയില്ലാത്തതിനാൽ വാട്ടർ അതോറിട്ടിയുടെ പബ്ളിക് ടാപ്പിൽ നിന്നും പുറത്തേക്ക് ഒഴുകുന്ന വെള്ളവും ,മഴക്കാലത്ത് ജംഗ്ഷനിലേക്ക് ഒഴുകിയെത്തുന്ന മലിനജലവും മാസങ്ങളോളം കെട്ടികിടക്കുക പതിവായിരുന്നു.