നെടുമങ്ങാട് : ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അജ്ഞാത വൃദ്ധൻ മരിച്ചു.ആശുപത്രി രേഖയിൽ അബ്ദുൾ റഷീദ് (76) എന്ന പേരുണ്ടെങ്കിലും മേൽവിലാസമില്ല. അസുഖം കൂടിയതിനെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ അഡ്മിറ്റാക്കിയിരിക്കെ,ഞായറാഴ്ചയാണ് മരിച്ചത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ അറിയിക്കണം.