ann-maria-sacharia
ann maria sacharia

തിരുവനന്തപുരം : അമേരിക്കയിലെ നാഷണൽ ബാസ്കറ്റ് ബാൾ അസോസിയേഷന്റെ അക്കാഡമിയിൽ പരിശീലനം നടത്താൻ മലയാളി താരം ആൻമരിയ സക്കറിയയ്ക്ക് അവസരം. ആൻമരിയ അടക്കം നാല് ഇന്ത്യൻ താരങ്ങളെയാണ് എൻ.ബി.എ ഇന്ത്യ അമേരിക്കയിലേക്ക് കൊണ്ടുപോകുന്നത്. എൻ.ബി.എയിലെ പരിശീലകർക്ക് മുന്നിൽ മികവ് പ്രകടിപ്പിക്കാൻ ഇവർക്ക് അവസരമുണ്ട്.

മുൻ ഇന്റർനാഷണൽ ബാസ്കറ്റ് ബാൾ താരങ്ങളായ ജീനയുടെയും സക്കറിയയുടെയും മകളാണ് ആൻമരിയ. കോട്ടയം മൗണ്ട് കാർമ്മൽ എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയാണ്.