convension

കിളിമാനൂർ:.എൽ ഡി .എഫ് സ്ഥാനാർത്ഥി ഡോ.എ .സമ്പത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊടവഴന്നൂർ ലോക്കൽ കൺവെൻഷൻ സംഘടിപ്പിച്ചു.ബി. സത്യൻ എം. എൽ .എ ഉദ്ഘാടനം ചെയ്തു.സി. പി.എം കിളിമാനൂർ ഏരിയാകമ്മറ്റിയംഗം ടി .എൻ വിജയൻ അദ്ധ്യക്ഷത വഹിച്ചു.സി .പി . എം കിളിമാനൂർ ഏരിയാ സെക്രട്ടറി അഡ്വ.എസ് .ജയചന്ദ്രൻ, ഏരിയാ കമ്മറ്റിയംഗങ്ങളായ ഡോ.കെ .വിജയൻ , വി .ബിനു പുളിമാത്ത് പഞ്ചായത്ത് പ്രസിഡന്റ് ബി .വിഷ്ണു, സി. പി ഐ നേതാക്കളായ സുരേഷ്, ശിശുപാലൻ തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എൻ സലിൽ സ്വാഗതം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളായി ശിശുപാലൻ (ചെയർമാൻ) എൻ സലിൽ (സെക്രട്ടറി)എന്നിവരെ തിരഞ്ഞെടുത്തു.