വിഴിഞ്ഞം:മേസ്തിരിപ്പണിക്കാരനായ വൃദ്ധൻ കെട്ടിടത്തിന്റെ രണ്ടാം നിലയിൽനിന്ന് കാലുതെന്നി വീണുമരിച്ചു.വെങ്ങാനൂർ പെരിങ്ങമ്മല കൈരളി ജംഗ്ഷനു സമീപം കാമരാജ് നഗർ കൃപയിൽ കൃഷ്ണൻകുട്ടി (73) ആണ് മരിച്ചത്. വിഴിഞ്ഞം
ടൗൺഷിപ്പ് കോളനിയിലെ പുത്തൻവിള വീട്ടിൽ നിർമ്മാണത്തിലിരുന്ന നാഹുർ കണ്ണിന്റെ വീട്ടിനുമുകളിൽനിന്നാണ് വീണത്.ഇന്നലെ ഉച്ചയോടടുത്താണ് അപകടം. ഉടൻതന്നെ വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: വിജയകുമാരി, മക്കൾ: കൃഷ്ണവേണി, കൃഷ്ണപ്രിയ. മരുമക്കൾ: സന്തോഷ് കുമാർ, പ്രവീൺ കുമാർ.