തിരുവനന്തപുരം: സ്ത്രീകൾക്ക് മാറ് മറയ്‌ക്കാനുള്ള അവകാശത്തിന് വേണ്ടി നടന്ന ഐതിഹാസിക സമരത്തെ എൻ.സി.ഇ.ആർ.ടിയുടെ ഒമ്പതാം ക്ളാസ് ചരിത്ര പുസ്‌തകത്തിൽ നിന്ന് ഒഴിവാക്കിയതിനെതിരെ പ്രതിപക്ഷ നേതാവ് നേതാവ് രമേശ് ചെന്നിത്തല എൻ.സി.ഇ.ആർ.ടി ഡയറക്‌ടർ ഹൃഷികേശ് സേനാപതിയ്‌ക്ക് കത്തയച്ചു. നീക്കിയ ഭാഗം ഉടൻ പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കുട്ടികളുടെ പഠന ഭാരം കുറക്കാനെന്ന വ്യാജേന നിരവധി സാമൂഹ്യ മുന്നേറ്റങ്ങൾക്ക് പ്രേരണയും, കരുത്തുമായി മാറിയ ഈ സംഭവം പുസ്‌തകങ്ങളിൽ നിന്നും നീക്കം ചെയ്യുന്നത് അനീതിയും വലിയ സാമൂഹ്യ പ്രത്യാഘാതത്തിന് ഇടയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.