pensioners-union

പാറശാല: പാറശാലയിൽ ബസ് സ്റ്റാൻഡ് സ്ഥാപിക്കണമെന്ന് കേരള സർവീസ് പെൻഷണേഴ്‌സ് യൂണിയൻ പാറശാല ബ്ലോക്കിന്റെ 27ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ഉച്ചക്കട അഞ്ചു ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കെ. ആൻസലൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.ആർ. നീലകണ്ഠപ്പിള്ള അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആർ. രഘുവരൻ നായർ സംഘടന റിപ്പോർട്ടും, ബ്ലോക്ക് പ്രസിഡന്റ് പി. പരമേശ്വരൻ തമ്പി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ടി.ആർ. ബൻസിഗർ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ജി.എസ്. അരവിന്ദൻ, ഡി. വിജയൻ, കാരോട് ഗ്രാമപഞ്ചായത്തംഗം എ. അജീഷ്, പെൻഷണേഴ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റ് പി. മാധവൻ നായർ, ബ്ലോക്ക് രക്ഷാധികാരി എസ്. കുഞ്ഞുകൃഷ്ണൻ നായർ, കാരോട് യൂണിറ്റ് പ്രസിഡന്റ് അഡ്വ. ഡി.ഏലിയാസ്, കെ.പി. രാമചന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സി.ആർ. നീലകണ്ഠപ്പിള്ള (പ്രസിഡന്റ്), പി. പരമേശ്വരൻ തമ്പി (സെക്രട്ടറി), ടി.ആർ. ബൻസിഗർ ട്രഷറർ), സി. ജനാർദ്ദനൻ നായർ, ജസിയ ജോൺ (വൈസ് പ്രസിഡന്റുമാർ), പി.എസ്. ശ്രീനിവാസൻ, വി. ഉണ്ണികൃഷ്ണൻ നായർ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.