adoor

വിതുര: ആറ്റിങ്ങൽ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് അരുവിക്കര നിയോജകമണ്ഡലത്തിൽ പ്രചാരണപരിപാടികൾക്ക് തുടക്കം കുറിച്ചു. കെ.എസ്.ശബരിനാഥൻ എം.എൽ.എയുടെ ആര്യനാട്ടുള്ള ഒാഫീസിലും കോൺഗ്രസ് ഹൗസിലും എത്തി പ്രധാന നേതാക്കളെ കണ്ട് സഹായം അഭ്യർത്ഥിച്ചു. കെ.എസ്.ശബരിനാഥൻ എം.എൽ.എയോടൊപ്പം പ്രധാന ജംഗ്ഷനുകളിലെത്തി വോട്ടർമാരെ നേരിൽകണ്ട് വോട്ട് അഭ്യർത്ഥിച്ചു. അരുവിക്കര നിയോജകമണ്ഡലം ഇക്കുറി മികച്ച ഭൂരിപക്ഷം നൽകുമെന്ന് ഇരുവരും പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.സമ്പത്ത് മണ്ഡലത്തിലുടനീളം സഞ്ചരിച്ച് വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടഭ്യർത്ഥിച്ചു. പഞ്ചായത്ത്തല കൺവെൻഷനുകൾ പൂർത്തിയായി വരുകയാണ്. വിതുര പഞ്ചായത്ത് കൺവെൻഷൻ ഇന്നലെ സി.പി.എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. തൊളിക്കോട് പഞ്ചായത്ത് കൺവെൻഷൻ ഇന്ന് നടക്കും.