തിരുവനന്തപുരം: സംസ്ഥാനത്തെ ഗവൺമെന്റ്, സ്വാശ്രയ മെഡിക്കൽ കോളേജുകളിലേക്കും ആർ.സി.സിയിലേക്കും ബിരുദ, ബിരുദാനന്തര മെഡിക്കൽ (ഡിഗ്രി, ഡിപ്ലോമ) കോഴ്സുകളിൽ പ്രവേശനത്തിന് www.cee.kerala.gov.in ലൂടെ 25ന് വൈകിട്ട് 5നകം അപേക്ഷിക്കണം. ഇ-ചെലാനായി പണമടച്ച ശേഷം അപേക്ഷകന്റെ ഒപ്പ്, സർട്ടിഫിക്കറ്റുകൾ, രേഖകൾ എന്നിവ ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. പ്രിന്റ്ഔട്ടും രേഖകളും പരീക്ഷാ കമ്മിഷണർക്ക് അയയ്ക്കേണ്ടതില്ല. സർവീസിലുള്ള അപേക്ഷകർ 25ന് വൈകിട്ട് 5നകം രേഖകൾ വകുപ്പ് മേധാവിക്ക് നൽകണം. ജനറൽ വിഭാഗത്തിന് 1000 രൂപയും പട്ടികവിഭാഗങ്ങൾക്ക് 500 രൂപയുമാണ് ഫീസ്. എൻ.ആർ.ഐ ക്വോട്ട പ്രവേശനത്തിനും ഓൺലൈൻ അപേക്ഷ നിർബന്ധമാണ്. www.cee-kerala.org ൽ പ്രോസ്പെക്ടസ് ലഭ്യമാണ്.