madaviyamma

നെയ്യാറ്റിൻകര : സ്ത്രീധനത്തിന്റെ പേരിൽ അമ്മാവിയെ മരുമകൻ മർദിച്ച് കൊലപ്പെടുത്തിയതായി മകളുടെ പരാതി. പെരുങ്കടവിള ആങ്കോട് റോഡരികത്ത് വീട്ടിൽ മാധവിഅമ്മ (80) യാണ് മരിച്ചത്.

കടയ്ക്കാവൂരിൽ ദേവസ്വംബോർഡിന്റെ കീഴിലുളള സ്‌കൂളിൽ ആയയായി ജോലിനോക്കുന്ന മകൾ മിനിക്കൊപ്പമാണ് 14 കൊല്ലമായി മാധവിയമ്മയുടെ താമസം . 2 വർഷം മുമ്പാണ് കൊല്ലം കുറ്റിക്കാട് നെല്ലിപ്പളളിയിൽ അജിത് കുമാർ , മിനിയെ പുനർവിവാഹം ചെയ്തത്. വിവാഹ സമയത്ത് സ്ത്രീധനമൊന്നും ആവശ്യപ്പെടാതിരുന്ന അജിത്കുമാർ പെരുങ്കടവിള ആങ്കോട് മാധവിയമ്മയുടെ പേരിലുളള 4 സെന്റ് പുരയിടവും വീടും വിറ്റ് പണം നൽകണമെന്ന് ആവശ്യപ്പെട്ട് മിനിയെയും അമ്മയെും പീഡിപ്പിച്ചിരുന്നത്രെ . കഴിഞ്ഞ 15 ന് ടോർച്ച് കൊണ്ട് മാധവിയമ്മയെ അജിതകുമാർ മർദിച്ചെന്നും കടുത്ത പീഡനം ഭയന്ന് അമ്മയുമായി ആങ്കോടിലെ ബന്ധുവീട്ടിൽ അഭയം തേടുകയും ചെയ്തുവെന്നാണ് പറയുന്നത്. തിങ്കളാഴ്ച പെരുങ്കടവിള ആശുപത്രിയിലെത്തിച്ച മാധവിയമ്മ ഇന്നലെ ഗുരുതരാവസ്ഥയിലാവുകയും വിദഗ്ദ ചികിത്സക്കായി നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിക്കുംവഴിയിൽ മരിക്കുകയായിരുന്നു. മരുമകൻ തന്നെ മർദിച്ചതായി പെരുങ്കടവിള ആശുപത്രിയിലെ ഡോക്ടറോട് മാധവിയമ്മ പറഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. താടിക്കും കൈയ്ക്കും കാലിനും പരിക്കുളളതായി എൻക്വസ്റ്റിൽ തെളിഞ്ഞിട്ടുണ്ട്. മുത്തമകൾ അംബിക മാധവിയമ്മയുമായി പിണക്കത്തിലാണ്. മിനി നൽകിയ പരാതിയിൽ അസ്വഭാവിക മരണത്തിന് കേസെടുത്തു .

പടം ; മരിച്ച മാധവിയമ്മ