കേരളത്തിലെ പഴയ വീടുകളിൽ കെ.എസ്.ഇ.ബിയിൽ നിന്ന് അനുമതി വാങ്ങിയിട്ടാണ് അന്ന് വയറിംഗ് ചെയ്ത് കണക്ഷൻ എടുത്തിട്ടുള്ളത്. എന്നാൽ 30 ദിവസത്തിനകം ഇ.എൽ.സി.ബി (എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ) എന്ന ഉപകരണം വാങ്ങി ഫിറ്റ് ചെയ്യണമെന്ന് അറിയിച്ചുകൊണ്ട് നോട്ടീസ് കൊടുത്തിരിക്കുന്നു. ഒരു പുതിയ ഇ.എൽ.സി.ബിയ്ക്ക് 3000 രൂപയോളം വില വരുമെന്ന് അറിയുന്നു. നികുതി ഭാരം കൊണ്ടും, വിലക്കയറ്റം കൊണ്ടും ജീവിക്കുവാൻ വിഷമിക്കുന്ന സാധാരണക്കാർക്ക് ഈ തീരുമാനം താങ്ങാൻ കഴിയുന്നതല്ല. വീട്ടുകാർ നിർബന്ധമായും ഇ.എൽ.സി.ബി ഫിറ്റ് ചെയ്യണമെന്ന ആവശ്യം പിൻവലിക്കുകയോ ബോർഡ് അത് ഫ്രീ ആയിട്ട് വച്ചുകൊടുക്കുകയോ ചെയ്യുക. ഈ തീരുമാനത്തിന് പിന്നിൽ വൻ അഴിമതി നടന്നിട്ടുള്ളതായി സംശയിക്കുന്നു. ഇലക്ഷൻ അടുത്തിരിക്കുന്ന ഈ അവസരത്തിൽ ഇ.എൽ.സി.ബി ഫിറ്റ് ചെയ്യണമെന്ന കെ.എസ്.ഇ.ബിയുടെ തീരുമാനം വകുപ്പ് മന്ത്രി റദ്ദ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
ജി. ശശിധരൻ , ഒരുവാതിൽക്കോട്ട