ബാലരാമപുരം: പുന്നക്കാട് കെ.വി.എൽ.പി.എസിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന നവതി ആഘോഷവും അദ്ധ്യാപക രക്ഷകർത്തൃ ദിനവും പൂർവവിദ്യാർത്ഥി സമിതിദിനവും അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ മധു അദ്ധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി കുമാരി സുജി റിപ്പോർട്ട് അവതരിപ്പിച്ചു. സ്കോളർഷിപ്പ് വിതരണവും അനുമോദനവും ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വസന്തകുമാരി നിർവഹിച്ചു.എസ്.എസ്.എൽ.സി പരീക്ഷയി ഉന്നതവിജയം നേടിയവരെ സ്കൂൾ ലോക്കൽ മാനേജർ റവ.മോൺ.വി.പി ജോസ് അനുമോദിച്ചു.നഗരസഭ കൗൺസിലർ പുന്നക്കാട് സജു മുഖ്യസന്ദേശം നൽകി. വിദ്യാർത്ഥി സംഘടന സെക്രട്ടറി സുനിൽകുമാർ മുൻ ഹെഡ്മിസ്ട്രസ് ക്രിസ്റ്റിബായ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ അഗസ്റ്രിൻ.സി സ്വാഗതവും സീനിയർ അസിസ്റ്റന്റ് ത്രിത്വ നന്ദിയും പറഞ്ഞു.