d

ബാലരാമപുരം: ഇടമനക്കുഴി ഗ്രീൻഡോം സ്കൂളിൽ ഗ്രാന്റ് പാരന്റ് ഡേ ദിനാഘോഷം 97 കാരിയായ വൃദ്ധ ഉദ്ഘാടനം ചെയ്തത് കൗതുകമായി. ഫാത്തിമ മുഹമ്മദ് എന്ന വൃദ്ധയാണ് വിദ്യാർത്ഥികളോട് സംവദിച്ച് ഗ്രാന്റ് പാരന്റ് ഡേ ആഘോഷമാക്കി മാറ്റിയത്. സ്കൂളിന് സമീപത്തെ ഏറ്റവും പ്രായംകൂടിയ വ്യക്തിയെന്ന നിലക്ക് ആണ് സ്കൂൾ അധികൃതർ വൃദ്ധയെ ഉദ്ഘാടനത്തിന് ക്ഷണിച്ചത്. പഴയ നാട്ടുവിശേഷങ്ങൾ പങ്കുവച്ചതിനു പിന്നാലെ പാട്ട് പാടിയും വൃദ്ധയായ ഫാത്തിമാ മുഹമ്മദ് കുരുന്നുകളുടെ കയ്യടി നേടി. സ്കൂൾ പ്രിൻസിപ്പാൾ നസീർ ഗസാലി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. മാനേജർ ഷക്കീൽ വാണിമേൽ വൃദ്ധയെ പൊന്നാട അണിയിച്ച് ആദരിച്ചു. പി.ടി.എ ജനറൽ സെക്രട്ടറി നിഷാർ,​ സുലൈഖ ബീവി,​ ജീന ലാബിഷ്,​ ശ്രീലക്ഷ്മി മന്മദൻ,​ വീണ. ആർ.വി,​ രേഷ്മ.എം.എം,​ സുരഭി, ​സുറുമി,​ അശ്വതി രാജ്,​ അഫ്സാന ഫാത്തിമ എന്നിവർ പങ്കെടുത്തു.