നെയ്യാറ്റിൻകര : താലൂക്ക് എൻ.എസ്. എസ് യൂണിയൻ നെയ്യാറ്റിൻകര ഗവ.പോളിടെക്‌നിക്കുമായി സഹകരിച്ചു നടത്തിയ തൊഴിൽ സംരംഭകത്വ സെമിനാർ എൻ.എസ്. എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ ഉത്ഘാടനം ചെയ്തു.ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന കരയോഗ അംഗ ങ്ങളായിട്ടുള്ള യുവതി യുവാക്കൾക്ക് വേണ്ടി വിവിധ തരം തൊഴിൽ സംരംഭങ്ങളെക്കുറിച്ചും ബാങ്കിംഗ് സ്‌കീംസ് ഡിജിറ്റൽ ബാങ്കിംഗ് , എന്നിവയെക്കുറിച്ച് ക്ലാസുകൾ നടന്നു. സോഫ്റ്റ് സ്‌കിൽ ട്രെയ്‌നർ എസ് ശ്രീകാന്ത് , സീനിയർ കൗൺസിലർമാരായ ശശിധരൻ.ആർ , കെ. കുമാരദാസ് എന്നിവർ ക്ലാസെടുത്തു.യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ് നാരായണൻനായർ അദ്ധ്യക്ഷത വഹിച്ചു.നെയ്യാറ്റിൻകര പോളിടെക്‌നിക് ലക്ചർ ജി. പവിത്രകുമാർ ,യൂണിയൻ സെക്രട്ടറി കെ രാമചന്ദ്രൻ നായർ , വനിതാ യൂണിയൻ പ്രസിഡന്റ് കുമാരി പ്രേമ എന്നിവർ സംസാരിച്ചു . യൂണിയൻ ഭരണസമിതി അംഗങ്ങൾ എൻ എസ് എസ് പ്രതിനിധി സഭാംഗങ്ങൾ ,എൻ. എസ് .എസ് ഇൻസ്‌പെക്ടർ എസ് .മഹേഷ് കുമാർ എന്നിവർ നേതൃത്വം നൽകി .