river

കല്ലറ: കല്ലറയുടെ കാർഷിക മേഖല ഒരു വേനൽ മഴയ്ക്ക് വേണ്ടി വേഴാമ്പലിനെപ്പോലെ

കാത്തിരിക്കുകയാണ്. പെയ്തചാറ്റൽ മഴ അത്യുഷ്ണമുണ്ടാക്കി എന്നതൊഴിച്ചാൽ മേഖലയിൽ മഴയെത്തിയില്ലാ എന്നു തന്നെ പറയാം.ഇതോടെ ഇത്തവണ ചൂട് കനക്കുമെന്നുള്ള സൂചന ഉറപ്പായി. കുംഭമഴ പെയ്യുമെന്ന യാതൊരു സൂചനയും പ്രകൃതിയും നൽകുന്നില്ല. ഈ സാഹചര്യത്തിൽ വരൾച്ച രൂക്ഷമാകുമെന്ന് ഉറപ്പിച്ചു പറയുകയാണ് പ്രകൃതി സ്നേഹികളും.

കാരണം അത്രത്തോളം താപനില ഉയർന്നു കഴിഞ്ഞു. ഓരോ ദിവസം കഴിയുന്തോറും മഴപെയ്യുമെന്ന വിശ്വാസം അകലുകയും വേനൽ കനക്കുമെന്ന വിശ്വാസം ഉറപ്പിക്കുകയും ചെയ്യുന്ന വിധത്തിലാണ് പ്രകൃതിയിലെ മാറ്റം.കനത്ത വെള്ളപ്പൊക്കവും മഞ്ഞ് വീഴ്ചയുമെല്ലാം ഈ പ്രകൃതിയിലെ മാറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് പഴമക്കാർ പറയുന്നത്.ഈ രീതിയിൽ താപനില ഉയർന്നതോടെ കല്ലറമേഖലയിലാകെ കുടിവെള്ള ക്ഷാമവും കൃഷിനാശവും അനുഭവപ്പെടുകയാണ്.കൊയ്ത്ത് നടന്നെങ്കിലും നെല്ലുകൾക്ക് വേണ്ട രീതിയിൽ ജലസേചനം നടത്താത്തതിന്റെ കുറവുണ്ട്.എന്നാൽ വേനൽക്കാല പച്ചക്കറി കൃഷിചെയ്യുന്ന കർഷകർക്ക് കനത്ത വേനൽ തിരിച്ചടിയാണ്.വയലുകളിലും പണകോരിയ പുരയിടങ്ങളിലും പച്ചക്കറി കൃഷിയിറക്കിയിരിക്കുന്ന കർഷകർക്കെല്ലാം മഴപെയ്യാത്തത് കനത്ത നഷ്ടം സമ്മാനിക്കുമെന്ന് ഉറപ്പാണ്.

കിണറുകളിൽ ജലനിരപ്പ് ക്രമാതീതമായി താണു. ചെറുതോടുകൾ വരണ്ടു. പ്രധാന ജല സ്രോതസായ വാമനപുരം ആറ്റിലും ജല നിരപ്പ് കുറയുകയാണ്. കുടിവെള്ളക്ഷാമവും ഇത്തവണ നേരത്തേ അനുഭവപ്പെട്ടു തുടങ്ങി. പാങ്ങോട്, കല്ലറ, പനവൂർ, വാമനപുരം, നെല്ലനാട് പഞ്ചായത്തുകളിൽ കുടിവെള്ളത്തിന് പരിഹാരമായി ആരംഭിച്ച കേന്ദ്ര ത്വരിത ഗ്രാമീണ ശുദ്ധ ജല പദ്ധതിയുടെ പ്രവർത്തനവും ഭാഗീകമാണ്.

 പച്ചക്കറിക്കൃഷിയും വെല്ലുവിളികളും

നെല്ല് കൊയ്തെടുത്ത ശേഷം പാടത്ത് പണകോരി പച്ചക്കറി,വാഴക്കൃഷി എന്നിവ നടത്തുന്നവർ വയലുകളിൽ ചെറുകുളങ്ങൾ നിർമ്മിച്ചാണ് ഇപ്പോൾ ജലസേചനമൊരുക്കുന്നത്. എന്നാൽ വേനൽ കനത്താൽ ഇതും നിൽക്കും.

മഴകിട്ടാൻ താമസിച്ചാൽ കുളങ്ങളും വറ്റിവരളും. റീ പ്ലാന്റ്‌ ചെയ്ത റബർത്തെകൾ ഉണങ്ങിത്തുടങ്ങി. മിക്ക കർഷകരും ടാപ്പിംഗ് നേരത്തെ നിറുത്തിവച്ചു.ചൂടുകൂടിയതോടെ റബർ ഉത്പാദനത്തിൽ വലിയ കുറവ് അനുഭവപ്പെടുന്നതാണ് കാരണം. വിലയിടിവിനൊപ്പം ഉത്‌പാദനക്കുറവും പ്രശ്നമായതോടെ മേഖലയിലെ റബർ കർഷകരെല്ലാം പ്രതിസന്ധിയിലാണ്.

ചർമ സംരക്ഷണം ഒരു വെല്ലുവിളി

വേനൽക്കാലത്ത് ചർമ സംരക്ഷണം ഒരു വെല്ലുവിളിയാണ്. എത്ര ശ്രദ്ധിച്ചാലും ചർമത്തിന്റെ സ്വാഭാവികത കാത്ത് സൂക്ഷിക്കാൻ സാധിക്കില്ല .

1. ആഹാരം ക്രമീകരിക്കുക : വേനൽകാലത്ത് ഗോതമ്പ് ഉല്പന്നങ്ങൾ, സോഡ, വറുത്ത ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ നിയന്ത്രിക്കുക. മധുര പദാർത്ഥങ്ങളും സ്റ്റാർച്ചി ഫുഡും ഒഴിവാക്കുന്നത് മുഖകാന്തിക്കും ആരോഗ്യത്തിനും നല്ലതാണ്. മുഖക്കുരു ചൂടുകുരു എന്നിവ വരാതിരിക്കാൻ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

2. ജലാംശം നിലനിറുത്തുക : ദിവസവും ധാരളം വെള്ളം കുടിക്കുക. വെള്ളം ശരീരത്തിലെ മാലിന്യത്തെ പുറംതള്ളുന്നതിന് സഹായകമാണ്. ഇത് ചർമകാന്തി വർദ്ധിപ്പിക്കുന്നു.

3. തെറ്റായ സൗന്ദര്യ വർദ്ധക വസ്തുക്കൾ : വേനൽകാലത്ത് സൗന്ദര്യവർദ്ധക വസ്തുക്കൾ തിരഞ്ഞടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ചില ഉല്പന്നങ്ങളിലടങ്ങിയിരിക്കുന്ന ചേരുവകൾ മുഖക്കുരുവിന് കാരണമാകാറുണ്ട്.

4 . വിയർപ്പ് തുടയ്ക്കുക : ചൂടത്ത് പുറത്തിറങ്ങിയാൽ ഉടൻ തന്നെ വിയർപ്പ് തുടച്ചു മാറ്റുക. വിയർപ്പിൽ ടോക്സിനും മറ്റ് മാലിന്യങ്ങളും അടങ്ങിയിട്ടുണ്ട്. വിയർപ്പ് ചർമത്തെ സ്വാഭാവികമായി വൃത്തിയാക്കുന്നുണ്ടെങ്കിലും കൃത്യമായ ഇടവേളകളിൽ വിയർപ്പ് തുടച്ച് മാറ്റണം.

5. ആഹാരത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക : വേവിക്കാത്ത പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത്തരം ഭക്ഷണങ്ങൾ ആൻറിഓക്സിഡൻസിന്റെയും വിറ്റമിന്റെയും കലവറയാണ്. മുഖക്കുരുവിന്റെ പാട് മായ്ച്ച് കളയാൻ സഹായിക്കുന്നതിനൊപ്പം മുഖക്കുരു തടയാനും ഇവ സഹായിക്കുന്നു.