ചെന്നൈ: നടനും മക്കൾ നീതി മയ്യം നേതാവുമായ കമലഹാസൻ ഇത്തവണ ലോക്‌സഭാ മത്സരത്തിനുണ്ടാകില്ലെന്ന് സൂചന. 21 ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ഇന്നലെ പാർട്ടി പ്രഖ്യാപിച്ചെങ്കിലും അതിൽ അദ്ധ്യക്ഷൻ കമലഹാസന്റെ പേരില്ല.
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ ഒരുക്കമാണെങ്കിലും പാർട്ടി പ്രവർത്തകർ ആവശ്യപ്പെട്ടാൽ മാത്രമേ അതു സംഭവിക്കൂ എന്നാണ് ഇന്നലെ കമൽ പറഞ്ഞത്. ശേഷിക്കുന്ന സീറ്റുകളിലേക്ക് 24-നു മാത്രമേ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കൂ. ഇന്നലെ പുറത്തുവിട്ട ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ വനിതയായി ഒരാളേയുള്ളൂ- സെൻട്രൽ ചെന്നൈയിൽ ടിക്കറ്റ് ലഭിച്ച കമീല നാസർ.