തിരുവനന്തപുരം:കാർഷിക കടങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറങ്ങാത്തത് സർക്കാരിന്റെ കാര്യക്ഷമതയില്ലായ്മാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞാൽ ചീഫ് സെക്രട്ടറി പോലും കേൾക്കുന്നില്ലെങ്കിൽ പിന്നെന്തിനാണ് ഇങ്ങനൊരു മുഖ്യമന്ത്രി.മന്ത്രിസഭ തീരുമാനമെടുത്താൽ അത് നടപ്പിലാവാത്തവിധം കുത്തഴിഞ്ഞിരിക്കുകയാണ് ഭരണസംവിധാനം.നിക്ഷിപ്ത താത്പര്യമുള്ള കാര്യങ്ങളിൽ മാത്രമാണ് കൃത്യസമയത്ത് ഉത്തരവിറങ്ങുന്നത്. ഖനനത്തിന്റെ കാര്യത്തിൽ റവന്യു മന്ത്രിയെപ്പോലും അറിയിക്കാത ശരവേഗത്തിൽ ഉത്തരവിറങ്ങി.മൊറട്ടോറിയത്തിന്റെ കാര്യത്തിൽ ഉത്തരവിറങ്ങാത്തത് എന്തെന്നറിയാൻ ചീഫ് സെക്രട്ടറിയെ രണ്ട്തവണ വിളിച്ചിട്ടും കിട്ടിയില്ലെന്നാണ് കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞത്. മന്ത്രി വിളിച്ചാൽ പോലും ചീഫ് സെക്രട്ടറിയെ കിട്ടാത്ത വിചിത്രമായ അവസ്ഥയാണ് നിലനിൽക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.