വിവരമറിഞ്ഞ് പിതാവ് പുരുഷോത്തമൻപിള്ള ആത്മഹത്യയ്ക്ക് ശ്രമിച്ചു
കല്ലറ: ഗുജാറാത്തിലെ ജാം നാഗറിലെ പാട്ടാള ക്യാംപിൽ മലയാളി ജവാൻ ഡ്യൂട്ടിക്കിടെ സ്വയം വെടിവച്ചു ജീവനൊടുക്കി. തിരുവനന്തപുരം കല്ലറ ഭരതന്നൂർ തൃക്കോവിൽവട്ടം ഗിരിജാ ഭവനിൽ വി. കെ . വിശാഖ് കുമാറാണ് (26) മരിച്ചത് . ചെവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ക്യാംപിൽ നൈറ്റ് ഡ്യൂട്ടിയിലായിരുന്ന വിശാഖ് സർവ്വീസ് തോക്ക് ഉപയോഗിച്ച് തലയിൽ വെടിയുതിർക്കുകയായിരുന്നു. വെടിയൊച്ച കേട്ട് ഒാടിയെത്തിയ സഹപ്രവർത്തകർ വൈശാഖിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു . നാല് വർഷം മുമ്പാണ് വിശാഖ് സൈന്യത്തിൽ ചേർന്നത്. ജമ്മുകാശ്മീരിൽനിന്ന് ഒരു വർഷം മുമ്പാണ് ജാംനഗറിൽ എത്തിയത്.രണ്ട് മാസം മുമ്പായിരുന്നു വിവാഹം. വിശാഖിന്റെ മരണവാർത്തയറിഞ്ഞ ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് പുരുഷോത്തമൻപിള്ള അത്യാസന്ന നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മാതാവ് സുലഭ. സഹോദരൻ അഭിലാഷ് ( ആർമി , ജമ്മുകാഷ്മീർ). ഇന്ന് വൈകുന്നേരം 7 മണിക്ക് തിരുവനന്തപുരം എയർപോർട്ടിൽ എത്തിയ്ക്കുന്ന മൃതദേഹം പാങ്ങോട് മിലിട്ടറി ക്യംപിൽ പൊതുദർശനത്തിനുവച്ച ശേഷം ഭരതന്നൂരിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.