ഐ.പി.എല്ലിൽ മൂന്ന് തവണ ജേതാക്കളത്തായിട്ടുള്ള രണ്ട് ടീമുകളേയുള്ളൂ. അതിലൊന്ന് മുംബയ് ഇന്ത്യൻസാണ്.
12-ാം സീസൺ ഐ.എസ്.എല്ലിനിറങ്ങുമ്പോൾ അംബാനിയുടെ ടീം ചില മാറ്റങ്ങളുമായി ആകെ ഉഷാറിലാണ്. രോഹിത് ശർമ്മയുടെ നായകത്വമാണ് മുംബയ് ഇന്ത്യൻസിന്റെ കരുത്ത്. 2013, 15, 2017 സീസണുകളിലാണ് രോഹിത് മുംബയ്‌യെ കിരീടത്തിലേക്ക് നയിച്ചത്.
പുതിയ സീസണിലേക്കുള്ള മുംബയ് ഇന്ത്യൻസിന്റെ പരിശീലന ക്യാമ്പിലെ പുതുവിശേഷങ്ങൾ ഇവയൊക്കെയാണ്.
1. സഹീറിന്റെ റോൾ
മുൻ ഇന്ത്യൻ പേസ് ബൗളർ സഹീർ ഞാനെ മുംബയ് ഇന്ത്യൻസ് നിയോഗിച്ചിരിക്കുന്നത് ക്രിക്കറ്റ് ഓപ്പറേഷൻസ് ഡറയറക്ടർ സ്ഥാനത്തേക്കാണ്. 2009, 2010, 2014 സീസണുകളിൽ മുംബയ് ഇന്ത്യൻസിനുവേണ്ടി സഹീർ ഐ.പി.എല്ലിൽ കളിച്ചിട്ടുണ്ട്. 29 വിക്കറ്റുകളും നേടിയിട്ടുണ്ട്. 40 കാരനായ സഹീറിനെ തന്ത്രങ്ങളുടെ തലപ്പത്തേക്ക് കൊണ്ടുവന്നിരിക്കുന്നത് കിരീടം ലക്ഷ്യമിട്ടു തന്നെയാണ്.
2. യുവി സാന്നിദ്ധ്യം
താരലേലത്തിൽ ആർക്കും വേണ്ടാതിരുന്ന യുവ്‌രാജ് സിംഗിനെ മുംബയ് ഇന്ത്യൻസ് സ്വന്തമാക്കിയപ്പോൾ മുഖം ചുളിച്ചവരുണ്ട്. എന്നാൽ യുവിക്ക് വേണ്ടി മുടക്കിയ ഒരു കോടിയേക്കാൾ എത്രയോ വലുതാണ് അദ്ദേഹത്തിന്റെ പരിചയ സമ്പത്ത് എന്ന് മുംബയ് ഇന്ത്യൻസ് കരുതുന്നു. ബാറ്റ്‌സ്‌മാനെക്കാൾ യുവിയിലെ ബൗളറെയാകും മുംബയ് കളത്തിൽ പ്രയോജനപ്പെടുത്തുക.
3. വെടിക്കെട്ട് ഡി കോക്ക്
ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് ബാറ്റ്‌സ്‌മാനും വിക്കറ്റ് കീപ്പറുമായ ക്വിന്റൺ കോക്കിനെയാണ് ഇക്കുറി മുംബയ് പ്രത്യേക താത്പര്യമെടുത്ത് സ്വന്തമാക്കിയത്. ജയന്ത് യാദവും വൻ തുകയ്ക്കാണ് സംഘത്തിലെത്തിയത്. കഴിഞ്ഞ സീസണിൽ മെന്ററായിരുന്ന ലസിത് മലിംഗ് ഇക്കുറിക പേസറായി മടങ്ങിയെത്തും.
4. യുവരക്തം
ഇക്കുറി രണ്ട് യുവതാരങ്ങളെയാണ് മുംബയ് രഹസ്യായുധങ്ങളായി അവതരിപ്പിക്കുന്നത്. കാശ്മീരിൽ നിന്നുള്ള കൗമാരക്കാരൻ പേസർ റസീഖ് സലാമും ഹിമാചലുകാരനായ ആൾ റൗണ്ടർ പങ്കജ് ജയ്സ്വാളും. 17 കാരനായ റസീഖിനെ വിജയ് ഹസാരേ ട്രോഫിയിലെ പ്രകടനം കണ്ടാണ് ടീമിലെടുത്തത്. അടിസ്ഥാന വില 20 ലക്ഷം മാത്രം. പങ്കജും വിജയ് ഹസാരയെത്തിൽ മികച്ച ബൗളിംഗ് കാഴ്ചവച്ചിരുന്നു. കൂടാതെ രഞ്ജിട്രോക്കിയിൽ ഗോവയ്ക്കെതിരെ 16 പന്തുകളിൽ അർദ്ധ സെഞ്ച്വറിയടിച്ച് ടൂർണമെന്റിലെ രണ്ടാമത്തെ വേഗതയേറിയ അർദ്ധ സെഞ്ച്വറിയെന്ന റെക്കാഡിനുടമയായി.
മുംബയ് ഇന്ത്യൻസ് : ക്യാപ്ടൻ രോഹിത് ശർമ്മ.
കോച്ച് : മഹേല ജയവർദ്ധനെ
അസി. കോച്ച് - പരസ് മാംബ്രെ
ബാറ്റിംഗ് കോച്ച് - റോബിൻ സിംഗ്
ബൗളിംഗ് കോച്ച് - ഷേൻ ബോണ്ട്
ബാറ്റിംഗ് മെന്റർ : സച്ചിൻ ടെൻഡുൽക്കർ. മറ്റ് പ്രധാന താരങ്ങൾ : ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, പൊള്ളാഡ്, ബുംറ, മക്‌ക്ളെനാഗൻ, ഇഷാൻ കിഷൻ.
രഹാനെയുടെ റോയൽസ് വാണിന്റേതും
ആദ്യ ഐ.പി.എല്ലിലെ അപ്രതീക്ഷിത ചാമ്പ്യൻമാരാണ് രാജസ്ഥാൻ റോയൽസ്. അന്ന് ക്യാപ്ടനായും കോച്ചായും മിന്നിത്തിളങ്ങിയത് ആസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്‌ൻ വാണാണ്. ഇത്തവണ ടീമിന്റെ ബ്രാൻഡ് അംബാസഡർ സ്ഥാനത്താണ് വാൺ. ഒരു പതിറ്റാണ്ടിലേറെയായി അകന്നു നിൽക്കുന്ന കിരീടം രാജസ്ഥാനിലേക്ക് തിരികെയെത്തിക്കുക നായകൻ അജിങ്ക രഹാനെയുടെ മാത്രമല്ല വാണിന്റേയും കൂടി ഉത്തരവാദിത്വമാണ്.
തിരിച്ചു വരവുകളാണ് ഈ ടീമിനെ വ്യത്യസ്തമാക്കുന്നത്. രണ്ട് വർഷത്തെ വിലക്കിന് ശേഷം കഴിഞ്ഞ സീസണിൽ ഐ.പി.എല്ലിലേക്ക് തിരിച്ചുവന്ന ടീം പ്ളേ ഒഫ് വരെയെത്തിയിരുന്നു.
മുൻ ആസ്ട്രേലിയൻ ക്യാപ്ടൻ സ്റ്റീവൻ സ്മിത്താണ് ഇക്കുറി താരം. പന്തുരയ്ക്കൽ വിവാദത്തെത്തുടർന്ന് വിലക്കിലായിരുന്ന സ്മിത്തിന്റെ കളിക്കളത്തിലേക്കുള്ള തിരിച്ചുവരവാണ് ഈ ടൂർണമെന്റ്. കഴിഞ്ഞവാരം തന്നെ സ്മിത്ത് ജയ്‌പൂരിലെ ടീമിന്റെ പരിശീലന ക്യാമ്പിലെത്തിയിരുന്നു.
പ്രധാന താരങ്ങൾ
അജിങ്ക്യ രഹാനെ (ക്യാപ്ടൻ), സ്റ്റീവൻ സ്മിത്ത്, ബെൻ സ്റ്റോക്സ്, സ്റ്റുവർട്ട് ബിന്നി, ജോസ് ബട്ട്‌ലർ, സഞ്ജു സാംസൺ, അഷ്ടൺ ടർണർ, ജയ്‌ദേവ് .............. വരുൺ ആരോൺ, ഒഷാനേ തോമസ്.
മലയാളിത്തിളക്കം
സഞ്ജു സാംസണാണ് രാജസ്റ്റാൻ റോയൽസിന്റെ സൂപ്പർ മലയാളിതാരം. 8 കോടി രൂപയ്ക്കാണ് സഞ്ജുവിനെ റോയിൽസ് നിലനിറുത്തിയിരിക്കുന്നത്. ലെഗ്സ്പിന്നർ എസ്. മിഥുനും ഇക്കുറി റോയൽസിലുണ്ട്.
ഹെഡ് കോച്ച് : പാഡി അപ്ടൺ
ബാറ്റിംഗ് കോച്ച് : അമോൽ മജുംദാർ
സ്പിൻ കോച്ച് : സെയ്‌രാജ് ബഹുതുലെ
പേസ് കോച്ച് : സ്റ്റെഫാൻ ജോൺസ്.
കിട്ടുമോ കൊഹ്‌ലിക്കൊരു ഐ.പി.എൽ കിരീടം
കളിച്ച ഫൈനലുകളിലൊക്കെ തോറ്റവരാണ് ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ്. 2009ൽ ഡെക്കാൻ ചാർജേഴ്സിനോടായിരുന്നു ആദ്യ ഫൈനൽ തോൽവി. 2011ൽ ചെന്നൈ സൂപ്പർ കിംഗ്സിനോടും 2016 ൽ സൺ റൈസേഴ്സ് ഹൈദരാബാദിനോടും ചുവന്ന കുപ്പായക്കാർ തോൽവി ഏറ്റുവാങ്ങി. എല്ലാറ്റിനും പുറമേ 2011ൽ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലെത്തിയെങ്കിലും അവിടെയും തോൽവിയായിരുന്നു കാത്തിരുന്നത്.
പേരിലും പെരുമയിലും മുൻപന്തിയിൽ നിൽക്കുമെങ്കിലും കളിക്കളത്തിൽ അപ്രതീക്ഷിത തോൽവികളും പ്ളേ ഒാഫിലെത്താതെയുള്ള പുറത്താകലുമൊക്കെ പതിവാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കാനുള്ള പരിചയം കൊഹ്‌ലി നേടിയെടുത്തത് ബാംഗ്ളൂരിൽ നിന്നാണ്. പക്ഷേ ഇന്ത്യയ്ക്ക് വേണ്ടി നിരവധി കിരീടങ്ങൾ ഏറ്റുവാങ്ങിയ കൊഹ്‌ലിക്ക് ബാംഗ്ളൂരിന്റെ കുപ്പായത്തിലൊരു കിരീടം ഇനിയും അന്യമാണ്.
5
സീസണുകളിൽ മാത്രമാണ് ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് പ്ളേ ഓഫിലെത്താൻ കഴിഞ്ഞത്. ഇതിൽ മൂന്ന് തവണ ഫൈനലിലെത്തി തോറ്റു.രണ്ട് തവണ പ്ളേ ഒഫ് കടന്നില്ല.
2017
ൽ അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു. രണ്ട് തവണ വീതം ഏഴാം സ്ഥാനക്കാരായും അഞ്ചാം സ്ഥാനക്കാരായും ഫിനിഷ് ചെയ്തിട്ടുണ്ട്.
പ്രധാന താരങ്ങൾ
വിരാട് കൊഹ്‌ലി
ഇന്ത്യൻ ക്യാപ്ടൻ. ലോകോത്തര ബാറ്റ്സ്‌മാൻ. ഇക്കാലഘട്ടത്തിലെ ഏറ്റവും മികച്ച കളിക്കാരനായി വിലയിരുത്തപ്പെടുന്നു. 17 കോടി രൂപയ്ക്കാണ് ബാംഗ്ളൂർ കൊഹ്‌ലിയെ നിലനിറുത്തിയിരിക്കുന്നത്.
ഡിവില്ലിയേഴ്സ്
വെറ്ററൻ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്‌മാൻ എ.ബി. ഡിവില്ലിയേഴ്സാണ് ഇക്കുറിയും ആർ.സി.ബിയുടെ തുറുപ്പു ചീട്ട്. 11 കോടി രൂപയ്ക്കാണ് ഡിവില്ലിയേഴ്സിനെ ടീമിലെടുത്തിരിക്കുന്നത്.
ഷിമ്രോൺ ഹെട്മേയർ
കരീബിയൻ വെടിക്കെട്ട് വീരൻ ഹെട്മേയറെ സ്വന്തമാക്കിയിരിക്കുന്നത് നാലു കോടി പ്രതിഫലം നൽകിയാണ്.
മൊയിൻ അലി
ഇംഗ്ളീഷ് സ്പിക്കർ മൊയീൻ അലി 1.7 കോടി രൂപ പ്രതിഫലത്തിൽ സംഘത്തിലുണ്ട്. കഴിഞ്ഞ വർഷവും മൊയീൻ സംഘത്തിലുണ്ടായിരുന്നു.
ഉമേഷ് യാദവ്
4.2 കോടി രൂപയ്ക്ക് ഇന്ത്യൻ പേസർ ഉമേഷ് യാദവ് ബാംഗ്ളൂരിന്റെ കുപ്പായത്തിലി.....
യുസ്‌വേന്ദ്ര ചഹൽ, പാർത്ഥിപ് പട്ടേൽ, പവൻ നേഗി, കോളിൻ ഡി ഗ്രാൻഡ്‌ഹോം, വാഷിംഗ്ടൺ സുന്ദർ, മാർക്കസ് സ്റ്റോയ്‌നിസ്, ഹെൻറിച്ച് ക്ളാസൻ, മുഹമ്മദ് സിറാജ്, ടിം സൗത്തി, നഥാൻ കൗട്ടർ നിലെ തുടങ്ങിയ വമ്പൻമാരും കൊഹ്‌ലിക്കൊപ്പമുണ്ട്.
മലയാളിത്തിളക്കം. ദേവ് ദത്ത് പടിക്കൽ
18 കാരനായ ദേവ് ദത്തിനെ 20 ലക്ഷം രൂപ പ്രതിഫലത്തിനാണ് ബാംഗ്ളൂർ സ്വന്തമാക്കിയിരിക്കുന്നത്. ഈ സീസണിൽ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനമാണ് ദേവ് ദത്ത് കാഴ്ചവച്ചിരിക്കുന്നത്.
കോച്ചായി കേഴ്സ്റ്റൺ
2011ൽ ഇന്ത്യയെ ലോകകപ്പ് ജേതാക്കളാക്കിയ പരിശീലകൻ ഗാരിയേഴ്സ്റ്റന്റെ പുതിയ തട്ടകമാണ് ബാംഗ്ളരർ റോയൽ ചലഞ്ചേഴ്സ്. കഴിഞ്ഞ സീസണിൽ കേഴ്സ്റ്റൺ ബാംഗ്ളൂരിന്റെ ബാറ്റിംഗ് കോച്ചായിരുന്നു. ഈ സീസണിൽ ഡാനിയൽ വെറ്റോറിയെ മാറ്റി കേഴ്സ്റ്റണെ മുഖ്യ പരിശീലകനാക്കി.
ആദ്യ മത്സരങ്ങൾ
മാർച്ച് 24
Vs ഡൽഹി ക്യാപിറ്റൽസ്
മാർച്ച് 25
Vs പഞ്ചാബ് കിംഗ്സ്
മാർച്ച് 23
Vs ചെന്നൈ സൂപ്പർ കിംഗ്സ്