കാട്ടാക്കട:പൂവച്ചലിൽ ആളില്ലാത്ത വീട്ടിലെ കിണറ്റിൽ വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തി.കുറ്റിച്ചൽ പുള്ളോട്ടുകോണം ഷാഹിന മൻസിലിൽ സീനത്ത് (48) ആണ് മരിച്ചത്. പൂവച്ചൽ ഗവ. യു പി സ്കൂളിന് പുറകുവശത്തെ ആൾതാമസമില്ലാത്ത വീട്ടിലെ കിണറിലാണ് മൃതദേഹം കണ്ടത്. രണ്ടുവർഷം മുൻപ് ഭർത്താവ് മരിച്ച ഇവർ മാനസിക സമ്മർദ്ദത്തിലായിരുന്നു.
മൂന്നുദിവസം മുൻപേ കാണാതായ വീട്ടമ്മയെ ബന്ധുക്കളുടെ അന്വേഷണത്തിലാണ് മരിച്ചതായി കണ്ടെത്തിയത്.കഴിഞ്ഞ തിങ്കളാഴ്ച പൂവച്ചലിലെ ആശുപത്രിയിൽ ഇവരെ ചികിത്സക്കായി കൊണ്ടുവന്നിരുന്നു. ഇവിടെ നിന്ന് ഇറങ്ങിയോടിയ ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല, ഇന്നലെ വൈകിട്ട് പൂവച്ചൽ യു.പി സ്കൂളിന് സമീപത്തെ വീട്ടിൽ ഫോട്ടോ കാണിച്ച് വിവരം തിരക്കിയപ്പോൾ സ്കൂൾ പരിസരത്ത് ഇവരെ കണ്ടതായി വീട്ടുകാർ പറഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.കാട്ടാക്കട പൊലീസും ഫയർഫോഴ്സും ചേർന്ന് മൃതദേഹംപുറത്തെടുക്കുകയായിരുന്നു.
ഫോട്ടോ................. മരിച്ച നിലയിൽ കണ്ടെത്തിയ സീനത്ത്.