വിഴിഞ്ഞം: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരുക്ക്. പയറ്റുവിള കുഴയൻ വിള വീട്ടിൽ കാമരാജ് (55)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വീടിന് സമീപത്തുവച്ചായിരുന്നു അപകടം. കാമരാജ് സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇതിലെ യാത്രികർക്കും പരുക്കേറ്റു. ഗുരുതര പരുക്കേറ്റ കാമരാജിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാത്രിയോടെ മരിച്ചു. ഭാര്യ: ശ്രീകല. മക്കൾ: അനുരാജ്, മനു രാജ്, സഞ്ചയനം: ഏപ്രിൽ 8 ന്. വിഴിഞ്ഞം പൊലീസ് കേസെടുത്തു.