05

ശ്രീകാര്യം: രാത്രി കാലങ്ങളിൽ വഴിയരികിൽ പാർക്ക് ചെയ്തിരിക്കുന്ന ബൈക്കുകൾ പൂട്ടുതകർത്ത് മോഷ്ടിച്ച് വില്പന നടത്തുന്ന സംഘത്തിലെ രണ്ടുപേരെ ശ്രീകാര്യം പൊലീസ് അറസ്റ്റുചെയ്തു. പാറശാല കോട്ടവിള പുതുവൽപുത്തൻ വീട്ടിൽ ബിപിനും (26) പ്രായപൂർത്തിയാകാത്ത ശ്രീകാര്യം സ്വദേശിയുമാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മാർച്ച് 11ന് ശ്രീകാര്യം എൻജിനീയറിംഗ് കോളേജിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന യമഹ ബൈക്ക് മോഷണം പോയിരുന്നു. ഇതേ തുടർന്ന് നടന്നുള്ള അന്വേക്ഷണത്തിലാണ് പാറശാല ഭാഗത്ത് നിന്ന് പ്രതികൾ പിടിയിലായത്. മോഷ്ടിച്ച് വില്പന നടത്തിയ ബൈക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പതിനെഴുകാരന്റെ പേരിൽ ശ്രികാര്യം പൊലീസ് സ്റ്റേഷന് പുറമെ, മെഡിക്കൽ കോളേജ്, വട്ടപ്പാറ,പേരൂർക്കട,കിളിമാനൂർ,പാറശാല തുടങ്ങിയ സ്റ്റേഷനുകളിൽ സമാന രീതിയിലുള്ള കേസുകൾ നിലവിലുള്ളതായി ശ്രീകാര്യം പൊലീസ് അറിയിച്ചു. ഡി.സി.പി ആർ.ആദിത്യയുടെ നിർദ്ദേശ പ്രകാര്യം കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റ് കമ്മിഷണർ വിദ്യധരൻ, ശ്രീകാര്യം സർക്കിൾ ഇൻസ്പെക്ട്രർ അനീഷ് ജോയി. എസ്.ഐ.രവികുമാർ.എ.എസ്.ഐ' മർവിൻ ഡിക്രൂസ്, ഷാജി. എസ്.സി.പി.ഒ.മാരാായ സാബു, ചന്ദ്രൻ ,സി.പി.ഒ മാരായ ബിനു, മനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.