കേപ്ടൗൺ : ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സൂപ്പർ ഒാവറിൽ. കേപ്ടൗണിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 134/7 എന്ന സ്കോർ ഉയർത്തി. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഒാവറിൽ 134/8 എന്ന സ്കോറിൽ കളി സമനിലയിലാക്കിയതിനെ തുടർന്നാണ് സൂപ്പർ ഒാവർ വേണ്ടിവന്നത്.
സൂപ്പർ ഒാവർ എറിഞ്ഞ ലെഗ് സ്പിന്നർ ഇമ്രാൻ താഹിറാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയം നൽകിയത്. ലങ്കയ്ക്ക് വേണ്ടി ആദ്യം സൂപ്പർ ഒാവർ എറിഞ്ഞ ലസിൽ മലിംഗ 15 റൺസ് വിട്ടുകൊടുത്തു. ഇമ്രാൻ താഹിർ രണ്ട് വൈഡ് ബാളുകൾ എറിഞ്ഞുവെങ്കിലും ആകെ വിട്ടുകൊടുത്തത് രണ്ട് റൺസാണ്. രണ്ടാം ട്വന്റി 20 ഞായറാഴ്ച ജോഹന്നാസ് ബർഗിൽ നടക്കും.