palmyrah-workers

പാറശാല: പനകയറ്റ് തൊഴിലാളികൾക്ക് പ്രതിമാസം 5,000 രൂപ പെൻഷൻ അനുവദിക്കണമെന്ന് പനകയറ്റ് തൊഴിലാളികളുടെ സംഘടനയായ 'പൽമാ തൊഴിലാളി പേരവൈ ' യുടെ നേതൃത്വത്തിൽ ചേർന്ന സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് എസ്. പൊന്നപ്പൻ അദ്ധ്യക്ഷനായി. പനകയറ്റ് തൊഴിലാളി പുരോഗമന സംഘം പ്രസിഡന്റ് അരുൺ സാം അമൃതം, സെക്രട്ടറി ഡോ. സത്യമൂർത്തി, പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ്, ജെ. ധർമ്മ ജോസഫ്, ലില്ലി അമൃതം, തമിഴ്‌നാട് മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജെ. സലോമി, മഹിളാ ഫെഡറേഷൻ പ്രസിഡന്റ് ടി. സെൽവം, ഏഴുദേശം പഞ്ചായത്ത് പ്രസിഡന്റ് എ. മെരി ബായ്, എസ്. സെൽവറാണി എന്നിവർ സംസാരിച്ചു. പനകയറ്റ് തൊഴിലാളികളുടെ പിൻഗാമികൾക്ക് സർക്കാർ നിയമനങ്ങളിൽ സംവരണം ഉറപ്പാക്കുക, പിൻതലമുറക്കാരായ വിദ്യാർത്ഥികൾക്ക് പ്രതിവർഷം സ്‌കൂൾ തലത്തിൽ 25,000 രൂപയും, കോളേജ് തലത്തിൽ 50,000 രൂപയും, ഉന്നത വിദ്യാഭ്യാസത്തിന് ഒരു ലക്ഷം രൂപയും ധനസഹായം നല്‌കുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തിലൂടെ അവതരിപ്പിച്ചു. സെക്രട്ടറി എം. ആലിസ് പ്രവർത്തന റിപ്പോർട്ടും, പ്രവർത്തക സമിതി അംഗമായ ജെ. ഷൈനി പ്രമേയങ്ങളും, എസ്. നാളിന കുമാരി പ്രവർത്തന പദ്ധതികളും അവതരിപ്പിച്ചു.

ഭാരവാഹികളായി എസ്. പൊന്നപ്പൻ (പ്രസിഡന്റ്), എം. ബേബി (സെക്രട്ടറി), പി. ശശികല, എം. ആലിസ് (വൈസ് പ്രസിഡന്റുമാർ), എസ്. സെൽവരാണി, ജെ.ആർ. വിമല (ജോയിന്റ് സെക്രട്ടറിമാർ), എം. മേരി (ട്രഷറർ). എന്നിവരെ തിരഞ്ഞെടുത്തു.