boy-attacked

കോ​ട്ട​യം​:​ ​പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസ് സ്റ്റാൻഡിൽ നിന്ന പതിനെട്ടുകാരനെ ചരിചയം നടിച്ച് കൂട്ടിക്കൊണ്ടു പോയി ക്വാർട്ടേഴ്സിലെത്തിച്ച് പീഡിപ്പിച്ച എസ്.ഐ ക്ക് സസ്പെൻഷൻ. ​ ​കോ​ട്ട​യം​ ​ആംഡ് റിസർവ് ​ക്യാ​മ്പി​ലെ​ ​​എ​സ്.​ഐ​ ​ഷാ​ജു​ദ്ദീ​നെയാണ് (55) ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. ​ ​

അ​ച്ഛ​ന്റെ​ ​സു​ഹൃ​ത്താ​ണെ​ന്ന് ​ഭാ​വി​ച്ചാണ് ​പ്ള​സ് ​ടു​ ​വി​ദ്യാ​ർ​ത്ഥി​യെ ഇയാൾ​ ​പൊ​ലീ​സ് ​ക്വാ​ർ​ട്ടേ​ഴ്സി​ലെ​ത്തിച്ചത്. ക്വാ​ർ​ട്ടേ​ഴ്സി​ൽ​ ​നി​ന്ന് ​ഇ​റ​ങ്ങി​ ​ഓ​ടി​യ​ ​വി​ദ്യാ​ർ​ത്ഥി​ ​വീ​ട്ടി​ലെ​ത്തി​ ​പിതാവിനോട് വിവരങ്ങൾ ​പ​റ​ഞ്ഞു.​ ​കാ​റി​ന്റെ​ ​ന​മ്പ​ർ​ ​ഒാ​ർ​ത്തു​വ​ച്ചി​രു​ന്ന​തി​നാ​ൽ​ ​അ​തു​ൾ​പ്പെ​ടു​ത്തി​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ക്ക് ​പിതാവ് പ​രാ​തി​ ​ന​ൽകി. തുടർന്ന് ഈസ്റ്റ് എസ്.ഐ ക്വാർട്ടേഴ്സിലെത്തി എസ്.ഐയെ അറസ്റ്റ് ചെയ്യുകയായിരുന്നു.