bajaj

തിരുവനന്തപുരം: ത്രീ വീലറിനും ഫോർ വീലറിനും ഇടയിലുള്ളപുതിയ കോഡ്രി സൈക്കിൾ വിഭാഗത്തിൽ ഇന്ത്യയിൽ ഇതാദ്യമായി ബജാജ് ഒാട്ടോ അവതരിപ്പിക്കുന്ന ക്യൂട്ട് കാർ വിപണിയിലിറങ്ങി.

കോവളം ലീലാ റാവിസ് ഹോട്ടലിൽ നടന്ന ഒാൾ ഇന്ത്യാ ലോഞ്ചിംഗിൽ ബജാജ് ഒാട്ടോ ആൾ ഇന്ത്യ ജനറൽ മാനേജർ എം.നരസിംഹ, ബിസിനസ് പ്ലാനിംഗ് മാനേജർ പ്രശാന്ത് ആഹേർ, ബജാജ് കേരള മേധാവി പ്രദീപ് രാമചന്ദ്രൻ ,ബജാജ് ഒാട്ടോ കേരള ഡീലർമാർ തുടങ്ങിയവർ പങ്കെടുത്തു. ബജാജ് ക്യൂട്ട് കാറിന്റെ അംഗീകൃത ഡീലറായ കല്ലിംഗൽ ബജാജാണ് ചടങ്ങിന് ആതിഥേയത്വം വഹിച്ചത്.

പെട്രോളിൽ ലിറ്ററിന് 35 കിലോമീറ്ററും സി.എൻ.ജിയിൽ 43 കിലോമീറ്ററും മൈലേജ് നൽകുന്ന ബജാജ് ക്യൂട്ട് കാറിന് 450 കിലോഗ്രാം മാത്രമാണ് ഭാരം. നാല് പേർക്ക് സഞ്ചരിക്കാം. നഗര യാത്രകൾക്ക് ഏറെ അനുയോജ്യവും എത്ര തിരക്കിലും പാർക്കിംഗിന് സൗകര്യപ്രദവുമാണ് ബജാജ് ക്യൂട്ട്. ഏറെ ഇന്ധന ക്ഷമതയും കുറഞ്ഞ പരിപാലനച്ചെലവുമാണ് സവിശേഷത. 2,58,065 രൂപയാണ് എക്സ് ഷോറൂം വില.