d

ബാലരാമപുരം: വെങ്ങാനൂർ പഞ്ചായത്തിലെ മംഗലത്തുകോണം കൊച്ചുകട മാർക്കറ്റിന് സമീപം ട്രാൻസ്ഫോമറിനരികിലെ മാലിന്യക്കൂമ്പാരം ഇനി പൂന്തോട്ടമാക്കും. പൊതുനിരത്തിലെ മാലിന്യസംസ്കരണം കീറാമുട്ടിയായ സാഹചര്യത്തിൽ വിവിധ കോളേജുകളിലെ എൻ.എസ്.എസ് വോളണ്ടിയർമാരുടെയും സന്നദ്ധ സംഘടനകളുടേയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഉദ്യാനം പദ്ധതി അസിസ്റ്റന്റ് കളക്ടർ ജി. പ്രീയങ്ക ഉദ്ഘാടനം ചെയ്തു. ബാലരാമപുരം ഹൗസിംഗ് ബോർഡ് ബിൽഡിംഗിന് മുന്നിലെ മാലിന്യക്കൂന നീക്കം ചെയ്താണ് പദ്ധതിക്ക് തുടക്കമിട്ടത്. പിന്നീട് ജില്ലയിലെ വിവിധ മാലിന്യകേന്ദ്രങ്ങളും വോളണ്ടിയർമാർ ഉദ്യാനമാക്കി. കൊച്ചുകട ചന്തയിലെ മാലിന്യം മുഴുവൻ തള്ളുന്നത് ഈ ട്രാൻസ്ഫോമറിനരികിലാണ്. നാട്ടുകാരുടെ പരാതി ശക്തമായതോടെയാണ് എൻ.എസ്.എസ് വോളണ്ടിയർമാരും സന്നദ്ധസംഘടനകളും ശുചീകരണ ദൗത്യവുമായി രംഗത്തെത്തിയത്. കഴിഞ്ഞ നാലുദിവസമായി ശുചീകരണയജ്ഞത്തിലാണ് വിവിധ കോളേജുകളിൽ നിന്നെത്തിയ വിദ്യാർത്ഥികൾ. പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല,​ വാർഡ് മെമ്പർ സുലേഖ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടക്കുന്നത്.

വെങ്ങാനൂർ പഞ്ചായത്തിലെ എല്ലാ വാർഡുകളും മാലിന്യമുക്തമാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പഞ്ചായത്തിൽ സമ്പൂർണവിജയത്തിലേക്ക് അടുക്കുകയാണ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല