uu

നെയ്യാറ്റിൻകര: വ്ളാങ്ങാമുറി ഗുരുമന്ദിരം ദുർഗാദേവീക്ഷേത്രത്തിൽ ആചാര്യൻ സ്വാമി രാജേന്ദ്ര ഗുരുദേവൻ യജമാനനായി നടന്ന യാഗത്തിൽ ദ്രവ്യ സമർപ്പണത്തിന് എത്തിയത് നൂറുകണക്കിന് ഭക്തർ. ഇന്നലെ രാവിലെ 6 ന് മഹാഗണപതി ഹോമത്തോടെ ആരംഭിച്ച യാഗത്തിൽ അഞ്ച് ഘട്ടങ്ങളിലായി പൂർണാ ഹൂതികളും വൈകിട്ട് 6ന് ശാന്തിയാഗവും നടന്നു. ദേശീയ സന്യാസി സഭ നേതൃത്വം നൽകിയ യാഗത്തിൽ ശശികുമാര ശർമ്മ താന്ത്രികചാര്യനായി. വൈദികാചാര്യൻ ആനന്ദ ശർമ്മ, യാഗ ദൈവജ്ഞൻ ആനന്ദ് നായർ, കാര്യദർശി ശിവാകൈലാസ് എന്നിവർ നേതൃത്വം നൽകി.